Message from Minister of Agriculture Adv. V S Sunil Kumar

Message from Minister of Agriculture Adv. V S Sunil Kumar.

കാർഷിക മേഘലയെ ആധുനിക വല്കരിച്ച കര്ഷകനും ഉപഭോക്താവിനും ഗുണഫലം ലഭ്യമാക്കുന്നതിനായി ആരംഭിച്ച FarmersFZ(Farmers Fresh Zone) ഇപ്പോൾ സമ്പൂര്ണതയുടെ ഒരാണ്ട് പിന്നിട്ടിരിക്കുകയാണ്. കൃഷി എന്നത് കർഷകന്റെ മാത്രം ഉത്തരവാദിത്തം അല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിനു ആദാരമായ നട്ടെല്ലാണ്. കൃഷിയെയും മണ്ണിൽ പണിയെടുക്കുന്ന കർഷകരെയും നമുക്ക് ബഹുമാനിക്കും ആദരിക്കാം. "DO FARMING, PROMOTE FARMING".

കേരളത്തിന്റെ കാർഷിക മേഘലയിൽ ഇനി വരുന്ന നാളുകളിൽ മാറ്റത്തിന്റെയും വളർച്ചയുടെയും അലയൊലി ആഞ്ഞടിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല, അതിനു കാരണം കാർഷിക മേഘലയിൽ അനുഭവ സമ്പത്തും ദീർഘവീക്ഷണവും അത് പോലെ അറിവും ഉള്ള നമ്മുടെ കാർഷിക മന്ത്രിAdv. V S Sunil Kumar തന്നെയാണ്. FarmersFZ model in Agriculture അദ്ദേഹത്തിന് മുൻപിൽ അവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതും ഇത് തന്നെയാണ്. കർഷകർക്ക് കരുത്തേകാൻ ഉതകുന്ന ഈ സംരംഭത്തിനെ അദ്ദേഹം ഇരു കൈകളും നീട്ടി സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തിൽ നിന്നും കിട്ടിയ അനുമോദനം, ഇനിയും കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഈ സംരംഭത്തിന് ഊർജമേകും. Kerala State Horticultural products development corporation Limited Managing Director, Dr. Ranjan S Karippai യുമായി ഈ സംരംഭത്തിന്റെ സാധ്യതകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിക്കാൻ അവസരം ലഭിക്കുകയും ഉണ്ടായി.

ബഹുമാനപ്പെട്ട Minister of Agriculture Adv. V S Sunil Kumar FarmersFZ യുടെ പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നു.

MESSAGE FROM MINISTER OF AGRICULTURE

നല്ല ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ കാർഷിക മേഖലയിലേക് കടന്നു വരാനുള്ള ഒരു വഴിയാണ് ഫർമേഴ്‌സ് ഫ്രഷ് സോൺ എന്നാ പേരിൽ ഇവിടെ ആരംഭിച്ചിരിക്കുന്നത്. ഇത് ലേരളത്തിന്റെ ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ്. സി രവീന്ദ്രനാഥ് മാഷാണ് ഉദ്ഘടനം ചെയ്‌തു എന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. സംസ്ഥാന കൃഷി വകുപ്പ് പുതിയ തലമുറയിലെ ചെറുപ്പക്കാരെ കൃഷിയിലേക് ആകാർശിക്കുന്നതിനു വേണ്ടിയും അതോടൊപ്പം വിവര സാങ്കേതിക വിദ്യ അത്തിന്റെ സാധ്യതകളും കാർഷിക മേഖലയുടെ ഉത്പദനത്തിനും വിപണനത്തിനും മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി മാർക്കറ്റ് ചെയ്യുന്നതിനും പരമാവധി ഉപയോഗ പെടുത്തുക എന്നതാണ് സംസ്ഥാന കൃഷി വകുപ്പിന്റെ നയം, ആ നയത്തിന് കൂടി സഹായകമാകുന്ന ഒരു വഴിയാണ് ഈ ചെറുപ്പക്കാരന്റ നേത്രത്വത്തിൽ ഇവിടെ തുടങ്ങി വച്ചിരിക്കുന്നു എന്നതാണ് പ്രാഥമികമായി എനിക്ക് മനസിലായ ഒരു കാര്യം. ഈ സംരംഭം കൂടുതൽ വ്യാപിപ്പിക്കേണ്ടത് ആവശ്യമാണ്. പുതു തലമുറയിലെ ചെറുപ്പക്കാർ ഈ മേഖലയിലേക് കടന്നു വരാൻ ഇത് സഹായകമാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ സംരംഭത്തിന് എല്ലാ വിധത്തിലുള്ള ആശംസ ഞാൻ നേരുകയാണ്.