Message from Minister of Education Prof. C Ravindranath

Message from Minister of Education Prof. C Ravindranath

കാർഷിക മേഘലയെ ആധുനിക വല്കരിച്ച കര്ഷകനും ഉപഭോക്താവിനും ഗുണഫലം ലഭ്യമാക്കുന്നതിനായി ആരംഭിച്ച FarmersFZ(Farmers Fresh Zone) ഇപ്പോൾ സമ്പൂര്ണതയുടെ ഒരാണ്ട് പിന്നിട്ടിരിക്കുകയാണ്. കൃഷി എന്നത് കർഷകന്റെ മാത്രം ഉത്തരവാദിത്തം അല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിനു ആദാരമായ നട്ടെല്ലാണ്. കൃഷിയെയും മണ്ണിൽ പണിയെടുക്കുന്ന കർഷകരെയും നമുക്ക് ബഹുമാനിക്കും ആദരിക്കാം. "DO FARMING, PROMOTE FARMING".

FarmersFZ എന്ന സംരംഭത്തിന്റെ ഉദ്‌ഘാടകൻ, അഭ്യുദയകാംഷി , വഴികാട്ടി Minister of Education Prof . C Ravindranath . FarmersFZ ഒരാണ്ട് പിന്നിടുന്ന ഈ അവസരത്തിൽ പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നു...

ബഹുമാനപ്പെട്ട Minister of Education Prof. C Ravindranath FarmersFZ യുടെ പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നു.

MESSAGE FROM MINISTER OF EDUCATION

ഫാർമേഴ്‌സ് ഫ്രഷ് സോൺ വളരെ അർത്ഥവത്തായ പ്രവർത്തനം കാർഷിക മേഘലയിൽ നടത്തുന്ന ഒരു പ്രസ്ഥാനമാണ്. ഒരു വര്ഷം പിന്നിടുകയാണ് അവരുടെ പ്രവർത്തനം. കഴിഞ്ഞ ഒരു വർഷത്തെ ഇവരുടെ പ്രവർത്തനം കാർഷിക മേഘലയിൽ ഒരു പുതിയ ഉണർവ് ഉണ്ടാക്കി എന്നതിൽ സംശയമില്ല.ഈ പ്രസ്ഥാനത്തിന്റെ കാർഷിക പ്രവർത്തനങ്ങളുടെ ഉത്ഘാടനം കഴിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും എനിക്കുണ്ട്. കര്ഷകർക്ക് വിപണന സൗവകാര്യം ഒരുക്കുകയാണ്. വളരെ എളുപ്പത്തിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നതിനാൽ ഇടത്തട്ട് ചൂഷണം ഒഴിവാക്കാൻ കഴിയുന്നു. അതുകൊണ്ട് തന്നെ കാർഷിക ഉത്പദന വളർച്ചക്ക് ഈ പ്രസ്ഥാനത്തിന്റെ ഇടപെടൽ വളരെ അതികം സഹായകരമാണ്. വാസ്തവത്തിൽ ഇതൊരു മാതൃകയാണ്, ഇടത്തട്ടുകാർ ചൂഷണം ചെയത് കർഷകർ കൃഷിയിൽ നിന്നും മാറി പോകുന്ന സമയത്ത് നേരിട്ട് കർഷക ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിറ്റഴിച്ച അവർക്ക് യഥാർത്ഥ പ്രതിഫലം ലഭിയ്ക്കുന്ന ഒരു അവസ്ഥ സൃതിഷ്ഠിക്കുന്നത് തീർച്ചയായും മാർതൃകയാണ്. അത്തരത്തിലുള്ള മാതൃക കൂടുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു കർഷകരെ സഹായിക്കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.