Our first official rural collection  centre inaugurated at Kanthallore 03-May-2019 #rural #Kanthallore #inauguration #collection_center # organic store #

ഫാർമേഴ്‌സ് ഫ്രഷ് സോൺ മുന്നേറുകയാണ് അഭിമാനത്തോടെ കേരളത്തിലൂടനീളമായി 450 ൽ ഏറെ കർഷക കൂട്ടായ്മകളുമായി കൈകോർത്തു ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കയാണ്. തനതായ രീതിയൽ , ജൈവവളങ്ങൾ ഉപയോഗിച്ച് വിഷരഹിതമായ കാലാവസ്ഥയിൽ കൃഷിചെയ്തെടുത്ത വിളകൾ കർഷകരിൽ നിന്നും നേരിട്ട് പോയി വാങ്ങുകയും പിന്നീട് ഉപഭോക്താക്കൾക്ക് കടകൾ വഴിയും ,ഓൺലൈൻ വഴിയും വിഷരഹിതമായ പച്ചക്കറികൾ നേരിട്ട് വീടുകളിൽ എത്തിക്കുകയും ചെയ്യുന്നു .കഴിഞ്ഞ ദിവസം ഇടുക്കിജില്ലയിലെ കാന്തല്ലൂർ എന്ന പ്രദേശത്തു ഫാർമേഴ്‌സ് ഫ്രഷ് സോണിന്റെ ആദ്യത്തെ ജൈവ പച്ചക്കറി സംഭരണ കേന്ദ്രം അവിടത്തെ വാർഡ് മെമ്പർ ശ്രീമതി അമരാവതി ഉത്‌ഘാടനം ചെയ്യുകയുണ്ടായി . കർഷകരുടെ പ്രവർത്തനങ്ങൾ കുറേക്കൂടെ എളുപ്പമാക്കുക എന്നതാണ് ഞങ്ങളുടെ പ്രവർത്തന ലക്‌ഷ്യം അതായത് കർഷകർക്ക് അവരുടെ വിളവെടുത്ത ഉൽപ്പന്നങ്ങൾ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഞങ്ങളുടെ കേന്ദ്രങ്ങൾ വഴി സാധ്യമാകുകാന്നുണ്ട്. പിന്നീട് ഞങ്ങളുടെ സംഘം നേരിട്ടുപോയി ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും അത് വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു.ഇതുപോലെയുള്ള കേന്ദ്രങ്ങൾ കേരളത്തിലുടനീളം വ്യാപിക്കുകയും അതുവഴി കർഷകർക്ക് അവരുടെ കാർഷിക വിപണന രംഗത്തും വിലയിലും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കൃഷിയുടെയും ഉൽപ്പങ്ങളുടെയും വിപണ സാധ്യതകൾ ഉയർത്തുകയുമാണ് ഞങ്ങളുടെ ലക്‌ഷ്യം.