ആരോഗ്യപ്രദമായൊരു ഓണക്കാലം ആഘോഷിക്കൂ  03-September-2019 #Safe to Eat # vegetables # fruits # products #juices
>മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട ആഘോഷമാണ് ഓണം. അത്തം ദിനത്തിൽ പൂക്കളം ഇട്ടു തുടങ്ങുന്ന ആഘോഷം പന്ത്രണ്ടാം ദിനമായ ചതയം വരെ നീണ്ടു നില്കും. ഈ ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പത്താം ദിവസം വരുന്ന തിരുവോണം. തിരുവോണ ദിനത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഉള്ളവർ വളരേ ആവേശത്തോടെ നോക്കിയിരിക്കുന്ന ഒന്നാണ്.

> 

ഓണക്കാലം വരുമ്പോൾ പൂക്കൾ പച്ചക്കറികൾ എന്നിവയ്ക് ആവശ്യം ഏറും. ഇത് മുന്നിൽ കണ്ടു അന്യസംസ്ഥാനങ്ങളിൽ നിന്ന് വളരെ അധികം ലോഡ് പൂക്കളും പച്ചക്കറികളും എത്തും, പച്ചക്കറി ചന്തകൾ പലയിടത്തും ഉയരും. ഈ ഇടങ്ങളിലേക്ക് ഓണസദ്യക്കുള്ള പച്ചക്കറികൾ വാങ്ങുവാനായി ജനങ്ങൾ തിരക്ക് കൂട്ടും. ഇത്തരം പച്ചക്കറി ചന്തകളിൽ ലഭിക്കുന്ന പച്ചക്കറികൾ എങ്ങനെ വരുന്നു എന്നോ, എങ്ങനെ കൃഷി ചെയ്തു ഉണ്ടാക്കി എന്നോ, അത് കൃഷി ചെയ്ത കർഷകർക്ക് എത്ര വരുമാനം ലഭിച്ചു എന്നോ നമ്മൾ ആരും ചിന്തിക്കാറില്ല. വിഭവ സമൃദ്ധമായ ഓണസദ്യ നമ്മൾ ഉണ്ണുമ്പോൾ അങ്ങകലെ ഒരു കർഷക കുടുംബം ആഹാരത്തിനു വകയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുക ആകും.

> 

ഇവിടെയാണ് ഫാർമേഴ്‌സ് ഫ്രഷ് സോൺ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തം ആകുന്നത്. ഉപഭോക്താക്കൾക്ക് വിഷരഹിത പച്ചക്കറികൾ എത്തിച്ചു കൊടുക്കുന്നതിനോടൊപ്പം അത് കൃഷി ചെയ്യുന്ന കർഷകർക്ക് നല്ല വരുമാനവും ജീവിത മാർഗവും കണ്ടെത്തുവാൻ ഞങ്ങൾ സഹായിക്കുന്നുണ്ട്. നിങ്ങൾക്ക് ആരോഗ്യം ഉറപ്പു വരുത്തുവാൻ ഞങ്ങളുടെ കർഷകരുടെ വിളകൾ അംഗീകൃത ലാബിൽ പരിശോധനയ്ക്കു അയക്കുകയും അവയിൽ വിശാംശങ്ങൾ ഒന്നും അടങ്ങിയിട്ടില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യും.

> 

ഈ ഓണക്കാലം ആരോഗ്യപ്രദമായി ആഘോഷിക്കുവാൻ ഫാർമേഴ്‌സ് ഫ്രഷ് സോണിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ വാങ്ങു. തിരുവോണ ദിനത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുവാൻ ആവശ്യമുള്ള പച്ചക്കറികളും മറ്റും ഓണം സ്പെഷ്യൽ പച്ചക്കറി കിറ്റ് രൂപത്തിൽ ഉപഭോക്താക്കൾക്ക് വാങ്ങുവാനായിഫാർമേഴ്‌സ് ഫ്രഷ് സോൺ അവസരം ഒരുക്കുകയാണ്. അതുപോലെ തന്നെ ഫ്രഷ് പച്ചക്കറികൾ നിങ്ങൾക്ക് വാങ്ങുവാനായി ഫാർമേഴ്‌സ് ഫ്രഷ് സോൺ ഒരു പച്ചക്കറി ചന്ത സെപ്റ്റംബർ 10 വരെ ഒരുക്കിയിട്ടുണ്ട്.

> 

ഞങ്ങളിൽ നിന്ന് പച്ചക്കറികൾ വാങ്ങുമ്പോൾ ഓർക്കുക നിങ്ങൾ ഒരു കർഷക കുടുംബത്തിനും നല്ലൊരു ഓണം ആഘോഷിക്കുവാൻ സഹായിക്കുകയാണ്.