Pseudomonas Fluorescens,Abtec Bio Neem: Organic Pesticide
Crop Description / വിവരണം
ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.
Crop Cultivation/നടീൽ രീതി
ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ് നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകൾ നടാവുന്നതുമാണ്. മണൽ, മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1: എന്ന അനുപാതത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകേണ്ടത്
How to Grow / പരിപാലന രീതികൾ
ആദ്യത്തെ കുറച്ചു ദിവസം തണല കൊടുക്കുക . ദിവസവും മിതമായ നിരക്കിൽ നനയ്കുക രണ്ടു ആഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കുക . ഇതിനു പുറമേ കടല പിണ്ണാക്ക് പുളിപ്പിച്ചത് , ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ്