Drum Stick ( Muringakkaya )
Rs 400/Kg
Availability: In Stock
Quick Overview:
Rs 400/Kg
Availability: In Stock
മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. 10-12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന തടിക്ക് 45 സെന്റീമീറ്റർ വരെ വണ്ണം വയ്ക്കുന്ന ശാഖകളും ഉപശാഖകളുമുള്ള ഇലപൊഴിക്കുന്ന ചെറുമരമാണ് മുരിങ്ങ. തടിക്ക് ചാരനിറം കലർന്ന വെളുപ്പുനിറമാണ്. തടിക്ക് പുറത്ത് കോർക്ക് പോലെ കട്ടിയുള്ള തൊലി ഉണ്ടാവും. തടിക്കും ശാഖകൾക്കും ബലം തീരെ കുറവാണ്. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ് വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ് മുരിങ്ങയുടേത്. പൂങ്കുലകൾ പിന്നീട് മുരിങ്ങക്കായയായി മാറും. ഒരു മീറ്റർ വരെ നീളത്തിലാണ് മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്. ഇവയ്ക്കുള്ളിലാണ് വിത്തുകൾ. ഒരു മുരിങ്ങക്കായിൽ ഇരുപതോളം വിത്തുകൾ കാണും. കായ്ക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം